Celebs»Catherine Tresa»Biography

    കാതറീന്‍ ട്രീസ ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും മോഡലുമാണ് കാതറീന്‍ ട്രീസ. കോട്ടയംകാരിയായ കാതറിന്‍ വളര്‍ന്നതും പഠിച്ചതും ദുബായിലാണ്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയ കാതറിന്‍ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. പാട്ട്, നൃത്തം, ഐസ് സ്‌കേറ്റിംഗ്, പിയാനോ വായന എന്നിവയില്‍ കാതറിന്‍ പഠനകാലത്തുതന്നെ പരിശീലനം നേടിയിരുന്നു. പതിനാലാമത്തെ വയസ്സിലാണ് മോഡലിംഗ് രംഗത്തേക്കു കടന്നുവരുന്നത്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈ സില്‍ക്‌സ്, ജോസ്‌കോ ജ്വല്ലേഴ്‌സ്, ഡെക്കാന്‍ ക്രോണിക്കിള്‍, ഫാസ്റ്റ് ട്രാക്ക് മുതലായവര്‍ക്ക് വേണ്ടി പരസ്യമോഡലായി. പ്രമുഖ ഫാഷന്‍ ഡിസൈനറായ പ്രസാദ് ബിദ്ദയോടാപ്പം വിവിധ നഗരങ്ങളില്‍ നടത്തിയ ഫാഷന്‍ ഷോകളില്‍ കാതറിന്‍ അക്കാലത്ത് പങ്കെടുത്തിട്ടുണ്ട്. 

    2010ല്‍ പ്രദര്‍ശനത്തിനെത്തിയ ശങ്കര്‍ ഐപിഎസ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നവരുന്നത്. ആദ്യ ചിത്രത്തിനുശേഷം പൃഥ്വിരാജ് നായകനായി അഭിനയിച്ച ദ ത്രില്ലര്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നവന്നു. ആ ചിത്രത്തിനുശേഷം ഉപ്പുകണ്ടം ബ്രദേര്‍സ് ഇന്‍ ആക്ഷന്‍ എന്നൊരു മലയാള ചിത്രത്തില്‍ കൂടി അഭിനയിച്ചു. 2011ല്‍ വിഷ്ണു എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ ഗോഡ്ഫാദര്‍ എന്ന കന്നട ചിത്രത്തിലും, 2013ല്‍ ചമ്മക്ക് ചല്ലോ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. മലയാളത്തില്‍ റോമിയോ ആന്റ് ജൂലിയറ്റ്‌സ് എന്ന പേരിലും തെലുങ്കില്‍ ഇദ്ധരമ്മായിലതോ എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്ത അല്ലു അര്‍ജുന്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളിലൊരാളായിരുന്നു കാതറിന്‍. 2013ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ആകാശ എന്ന കഥാപാത്രം കാതറിന് മികച്ച നിരൂകപ്രശംസ നേടികൊടുത്തു. ആകാശ എന്ന കഥാപാത്രത്തന് കൃത്യമായി യോജിക്കുന്ന അഭിനേത്രിയാണ് കാതറിന്‍ ട്രീസ എന്നാണ് ടൈംസ് ഓഫ് ഇന്‍ഡ്യ റിപ്പോര്‍ട്ട് ചെയ്യ്തത്. കാളി, പൈസ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X