X
ഹോം » താരങ്ങള്‍ » ചാലി പാല » ജീവചരിത്രം
ചാലി പാല
Actor

ചാലി പാല ജീവചരിത്രം

പ്രശസ്ത നാടക ചലച്ചിത്ര നടനാണ് ചാലി പാല. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ക്കുതന്നെ സിനിമയോട് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ചാലി നാടകങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അഭിനയമോഹവുമായി നടന്ന കാലത്ത് പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഒഡീഷനില്‍ പങ്കെടുത്തിരുന്നു. പിന്നീട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി മദ്രാസിലേക്ക് പോയി.എന്നാല്‍ കുറച്ചുനാളുകള്‍ക്കുശേഷം തിരികെ വന്നു. ഇതിനിടയിലായിരുന്നു സംവിധായകന്‍ ഭദ്രനെ പരിചയപ്പെടുന്നത്.
 
ഭദ്രന്‍ സംവിധാനം ചെയ്ത ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. പിന്നീട് അയ്യര്‍ ദി ഗ്രറ്റ് എന്ന ചിത്രത്തില്‍ ഭദ്രന്റെ സഹസംവിധായകനായി.മാന്‍ ഓഫ് ദി മാച്ച് എന്ന ചിത്രത്തില്‍ ശക്തമായ ഒരു വില്ലന്‍ വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്ത് സജീവമായി. അക്കാലത്ത് ബേബി ചാലില്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
 
പിന്നീട് ചലച്ചിത്രരംഗത്ത് സജീവമായതോടെ ചാലി പാല എന്ന പേരു മാറ്റി. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി വേഷങ്ങളില്‍ അഭിനയിച്ചു. കൂടുതലും പോലീസ് വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.ഏകദേശം ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു റാഡിക്കല്‍ ചിന്താഗതി എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+