X
ഹോം » താരങ്ങള്‍ » ദീപ തോമസ് » ജീവചരിത്രം
ദീപ തോമസ്
Actress

ദീപ തോമസ് ജീവചരിത്രം

പ്രശസ്ത മോഡലും ചലച്ചിത്ര നടിയുമാണ് ദീപ തോമസ്. ഫാദർ തോമസ് എട്ടിയിൽ, എൽസി വർഗീസ് എന്നിവരുടെ മകളായി 1996 നവംബർ 21ന് ജനനം. സ്‌ക്കുള്‍ പഠനത്തിനുശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും നഴ്‌സിംഗ് പഠിച്ചു.
 
തുടര്‍ന്ന് മുംബൈയില്‍ ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുത്തു. പിന്നീട് മോഡലിംഗ് തന്നെ ദീപ കരിയറാക്കി മാറ്റുകയായിരുന്നു.

മോഡലിംങ്ങിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ തുടങ്ങിയ ദീപ പിന്നീട് പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

2019ല്‍ പുറത്തിറങ്ങിയ വൈറസ് ആണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറുടെ വേഷത്തിലാണ് ദീപ എത്തിയത്. തുടര്‍ന്ന് ട്രാന്‍സ്, മോഹന്‍ കുമാര്‍ ഫാന്‍സ്, ഹോം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തില്‍ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+