ധന്യ മേരി വര്‍ഗീസ്‌ ജീവചരിത്രം

    മലയാള ചലച്ചിത്ര നടിയാണ് ധന്യ മേരി വര്‍ഗീസ്. പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 

    തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    2016 ഡിസംബര്‍ 16ന് 130 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യയേയും ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും കേരള പോലീസ് നാഗര്‍കോവിലില്‍ നിന്നും അറസ്റ്റു ചെയ്തിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X