ഡോ. ബി. ജയകൃഷ്ണൻ ജീവചരിത്രം

    മലയാള ചലച്ചിത്ര അഭിനേതാവാണ് ഡോ. ബി. ജയകൃഷ്ണൻ. 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ജലച്ചായം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സതീഷ് കളത്തില്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യത്തെ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള മുഴുനീള ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ എന്ന ചിത്രകലാ അദ്ധ്യാപകനായാണ് ജയകൃഷ്ണന്‍ അഭിനയിച്ചത്. സദാനന്ദന്‍ എന്ന ഒരു ഗ്രാമീണ ചിത്രകാരനെ നഗരത്തിലെ മോഹന്‍ എന്ന ഒരു ചിത്രകലാ അദ്ധ്യാപകന്‍ ചിത്രകലയുടെ ആധുനിക സങ്കേതങ്ങള്‍ പഠിപ്പിക്കുകയും അയാളെ ഉപയോഗിച്ച് നല്ല ചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്യുന്നു. ആ സൃഷ്ടികളെ വില കൊടുത്ത് വാങ്ങുന്ന മോഹന്‍ പക്ഷെ, അവയെല്ലാം സ്വന്തം പേരിലാണ് പുറംലോകത്തെത്തിക്കുന്നത്.  മോഹന്റെ ഈ ചതി സദാനന്ദന്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസമാണ്  ചിത്രം പറയുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X