X
ഡോ. ബിജുകുമാര്‍ ദാമോദരന്‍
Director/Screenplay Writer

ഡോ. ബിജുകുമാര്‍ ദാമോദരന്‍ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് ഡോ. ബിജു ദാമോദരന്‍. വി കെ ദാമോദരന്റെയും പൊന്നമ്മയുടെയും മകനായി കുടശ്ശനാട് ഗ്രാമത്തില്‍ 1971 മെയ് 31ന് ജനിച്ചു. കുടശ്ശനാട് എന്‍ എസ് എസ് സ്‌ക്കൂള്‍ പന്തളം, എന്‍ എസ് എസ് കോളേജ്, കുറച്ചി അതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജ്, തിരിവന്തപുരം ഗവ ഹോമിയോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കാന്‍ ഫെസ്റ്റിവലിലടക്കം 21 ചലച്ചിത്രമേഖലകളില്‍ പ്രദര്‍ശിപ്പിച്ച സൈറ ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

നവ്യനായരായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.എഴു ചലച്ചിത്രമേളകളില്‍  പ്രദര്‍ശിപ്പിക്കപെട്ട രാമനാണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. ആഗോളവത്ക്കരണത്തനെതിയരായ ചെറുത്തുനില്‍പ്പും അമേരിക്കന്‍ അധിനിവേഷവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. അനൂപ് ചന്ദ്രനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം ഈജിപ്റ്റില്‍ നടന്ന കെയ്‌റോ അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന വിഭാഗത്തില്‍  ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട്  സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന ചിത്രം 2011ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാര ജൂറിയുടെ പ്രത്യേക പുരസ്‌ക്കാരത്തിന് അര്‍ഹമായി.

20011ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോസ്തവത്തിലും 2012ല്‍ ചൈനയില്‍ നടന്ന ഷാങ്ഹായ് മേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇറാനിലെ മുപ്പതാമത് ഫാജിര്‍ ഫിലിം ഫെസ്റ്റിവലില്‍ എഷ്യന്‍ സിനിമകളുടെ വിഭാഗത്തിലെ ജൂറിയാംഗമായി ഡോ ബിജുവിനെ തിരഞ്ഞെടുത്തിരുന്നു. പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+