Celebs»Dr.Rajith Kumar»Biography

    ഡോ. രജിത് കുമാര്‍ ജീവചരിത്രം

    റിയാലിറ്റി ഷോയായ ബിഗ്‌ബോസ് താരവും കാലടി ശ്രീ ശങ്കര കോളേജിലെ ബോട്ടണി വിഭാഗം അദ്ധ്യാപകനുമാണ്‌ രജിത് കുമാര്‍. ബിഗ്‌ബോസ്‌ മത്സാര്‍ത്ഥി എന്നതില്‍ കവിഞ്ഞ് വിവാദങ്ങളുടെ ഉറ്റത്തോഴന്‍ കൂടിയാണ് രജിത് കുമാര്‍. സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ട്രാന്‍സ്‌ഫോബിക്കുമായ പ്രസ്താവനകള്‍ നിരന്തരം നടത്തിയ രജിത് സര്‍ക്കാര്‍ തലത്തില്‍ നിന്നും നടപടികള്‍ നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. 
     
    2013ല്‍ തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ അതിഥിയായി എത്തുകയും പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിക്കുകയും ചെയ്തതോടെയാണ് രജിത് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയത്. തുടര്‍ന്ന് ജനങ്ങള്‍ കണ്ടത് രജിത് എന്ന സ്ത്രീവുദ്ധനായ ഒരാളുടെ അശാസ്ത്രീയമായ ട്രാന്‍സ്‌ഫോബിക്കായ പ്രസ്താവനകള്‍ മാത്രമാണ്. ഇതിനിടെയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ രജിത് പങ്കെടുക്കുന്നത്. അവിടെയും രജിത്തിന്റെ മിക്ക പ്രസ്താവനകളും സ്ത്രീവിരുദ്ധത നിറഞ്ഞ, ട്രാന്‍സ്‌ഫോബിക്കായ, അശാസ്ത്രീയമായ പ്രസ്താവനകളും പ്രവര്‍ത്തികളുമായിരുന്നു. 
     
    ഇതിനിടയില്‍ വലിയ രീതിയില്‍ ജനപിന്തുണ അദ്ധേഹത്തിന് സോഷ്യല്‍മീഡിയയില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മത്സരത്തിനിടെ രേഷ്മ എന്ന മത്സാര്‍ത്ഥിയുടെ കണ്ണില്‍ മനപ്പൂര്‍വ്വം മുളകു തേച്ചതിനെതുര്‍ന്ന് ഷോയില്‍ നിന്നും രജിത്തിനെ പുറത്താക്കുയായിരുന്നു. എന്നാല്‍ കെറോണ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ മറികടന്ന് നിരവധി ആളുകള്‍ രജിത്തിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് രജിത്തിനെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ രണ്ടുപേരെയും പിന്നീട് ഒളിവില്‍പോയ രജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X