ജി കെ പിള്ള
Born on Jul 1924 (Age 99) Chirayinkeezhu, Thiruvananthapuram, Kingdom of Travancore, British India
ജി കെ പിള്ള ജീവചരിത്രം
പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ജി കെ പിള്ള. ജി കേശവപിള്ള എന്നാണ് യഥാര്‍ത്ഥ പേര്. 13 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്തിട്ടുണ്ട്. പട്ടാളത്തില്‍ ജോലി ചെയ്യുന്നതിനിടെ പ്രേം നസീറിനെ പരിചയപ്പെടുകയും അതുവഴി സിനിമയിലേക്ക് എത്തുകയുമായിരുന്നു.
1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. പിന്നീട് ചെറുതും വലുതുമായി 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ചൂള, നായര് പിടിച്ച പുലിവാല്, കാര്യസ്ഥന്‍, അശ്വമേധം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. സിനിമകള്‍ക്കു പുറമെ കടമറ്റത്ത് കത്തനാര്‍, കുങ്കുമപ്പൂവ് തുടങ്ങി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പരേതയായ ഉത്പലാക്ഷിയമ്മയാണ് ഭാര്യ. മക്കള്‍ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.