ചലച്ചിത്ര സംവിധായകനാണ് ജി പ്രജിത്ത്. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ തട്ടത്തിന്‍ മറയത്ത്, 2013ല്‍ പ്രദര്‍ശനത്തിനെത്തിയ തിര എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. പേടിത്തൊണ്ടന്‍, റെഡ് വൈന്‍, തിര, തട്ടത്തില്‍ മറയത്ത്, ഡോക്ടര്‍ ലൗ, മലര്‍വാടി ആര്‍ട്‌സ് ക്ലബ്, പാസഞ്ചര്‍, വണ്‍വേ ടിക്കറ്റ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, മൈ ബോസ്, കോക്ക് ടെയില്‍, തന്ത്ര, ഫൈവ് ഫിംഗേഴ്‌സ് എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.
2015ല്‍ വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. നിവിന്‍ പോളി, മഞ്ജിമ മോഹന്‍, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരായിരുന്നു ഒരു വടക്കന്‍ സെല്‍ഫിയിലെ പ്രധാന അഭിനേതാക്കള്‍. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.
ബെന്‍സ് ബാസു എന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. ഈ ചിത്രം നേരത്തെ പ്രശസ്ത സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍കൊണ്ടും ഏറെനാള്‍ തന്റെ അസോസിയേറ്റായിരുന്ന പ്രജിത്തിന് കൈമാറുകയായിരുന്നു. 2018ല്‍ ബിജു മേനോന്‍, സംവൃത സുനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രം സംവിധാനം ചെയ്തു.