X
ജി എസ് വിജയൻ
Director

ജി എസ് വിജയൻ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ജി എസ് വിജയന്‍. മമ്മൂട്ടിയെ നായകനാക്കി 1989ല്‍ പ്രദര്‍ശനത്തിനെത്തിയ ചരിത്രം ആണ് സംവിധാനം ചെയ്ത ആദ്യചിത്രം. അതിനുശേഷം ഖലാസി എന്ന ചിത്രം സംവിധാനം ചെയ്തു. 1991ല്‍ ശ്രീനിവാസന്‍, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനവാല്‍ മോതിരം എന്ന ചിത്രം സംവിധാനം ചെയ്തു. 1992ല്‍ ചെപ്പടിവിദ്യ എന്ന ചിത്രം സംവിധാനം ചെയ്തു. 1993ല്‍ ഘോഷയാത്ര എന്ന ചിത്രം സംവിധാനം ചെയ്തു. 2000ത്തില്‍ സുരേഷ് ഗോപി, ബിജു മേനോന്‍, നെടുമുടി വേണു എന്നിവരെ പ്രധാന അഭിനേതാക്കളാക്കി കവര്‍സ്‌റ്റോറി എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം 12 വര്‍ഷത്തോളം അദ്ധേഹം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നിരുന്നു. പിന്നീട്  രഞ്ജിത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി 2012ല്‍ പുറത്തിറങ്ങിയ ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+