X
ഗിരിജ ഷെട്ടാർ
Actress

ഗിരിജ ഷെട്ടാർ ജീവചരിത്രം

ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് ഗിരിജ ഷെട്ടാര്‍. 1969 ജൂലൈ 20ന് ഇംഗ്ലണ്ടില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ ഭരതനാട്യം അഭ്യസിച്ചു. 1989ല്‍  മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന തെലുഗു ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിന് ആ വര്‍ഷത്തെ ജനപ്രീതിയുള്ള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗിരിജയെ ഗീതാഞ്ജലിയിലെ നായികയായി മണിരത്‌നം തിരഞ്ഞെടുക്കുകയായിരുന്നു.

തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാക്ഷകളില്‍ ചിത്രം ഹിറ്റായിരുന്നു. തമിഴില്‍ ഇദയത്തെ തിരുടാതെ എന്ന പേരിലാണ് ചിത്രം ഇറങ്ങിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിലെ നായികയായാണ് ഗിരിജ മലയാളസിനിമയിലേക്കെത്തുന്നത്. വൈശാലി എന്ന ചിത്രത്തിലെ നായകനായ സഞ്ജയ്‌ക്കൊപ്പം ഹൃദയാഞ്ജലി എന്ന മറ്റൊരു തെലുഗു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. യോഗ, തത്വചിന്ത,ഭാരതീയ ആത്മീയത എന്നിവയില്‍ 2003ല്‍ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ദിസ് ഇയര്‍,ഡാഫോഡില്‍സ് എന്ന ചെറുകഥാപുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+