CelebsbredcrumbGouthamibredcrumbBiography

    ഗൗതമി ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് ഗൗതമി. ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള 'ദയമായുധു' എന്ന തെലുങ്ക് ചിത്രത്തിലാണ്  ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തമിഴില്‍ 'ഗുരു ശിഷ്യന്‍' എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു, ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരില്‍ ഒരാളായിരുന്നു. 

    'തേവര്‍ മകന്‍' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടു. 1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചു. കന്നട, ഹിന്ദി,മലയാളം എന്നീ ഭാഷകളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.

    മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. പിന്നീട് 'ധ്രുവം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. 'ചുക്കാന്‍' എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. 1998, ജൂണ്‍ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ പിരിഞ്ഞു.2005ല്‍ കമലഹാസനോടൊപ്പം ലിവ്ഇന്‍ റിലേഷന്‍ഷിപ് ആരംഭിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X