X
ഹനീഫ് അദേനി
Director/Screenplay Writer/Producer

ഹനീഫ് അദേനി ജീവചരിത്രം

തിരക്കഥാകൃത്ത്,സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഹനീഫ് അദേനി.2017ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ ആണ് തിരക്കഥെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം.സ്‌നേഹ,ആര്യ, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ആഗസ്ത് സിനിമയാണ് ചിത്രം നിര്‍മിച്ചത്.വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ ചിത്രത്തിനുശേഷം മിഖായേല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് തന്നെയാണ് എഴുതിയിരിക്കുന്നത്.ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മിക്കുന്നത്.കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയത്‌. ഷാജി പാടൂര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ ആണ് തിരക്കഥ രചിച്ച ചിത്രം.വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.ഗുഡ്‌വില്‍ എന്റര്‍റ്റൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച ചിത്രത്തില്‍ അന്‍സണ്‍ പോള്‍,സിദ്ധിഖ്,ശ്യാമപ്രസാദ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+