ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടനും മലയാളത്തിലെ മുൻനിര ഹാസ്യ താരവുമാണ് ഹരീശ്രീ അശോകൻ. ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന അശോകൻ മിമിക്രിയിലൂടെയാണ് കലാരംഗത്ത് സജീവമായാത്. കൊച്ചിയിലെ പ്രമുഖ മിമിക്സ് പരേഡ് സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007-ൽ ആകാശം എന്ന ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചു.