Celebs»Isha Talwar»Biography

    ഇഷ തൽവാർ ജീവചരിത്രം

    ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് ഇഷ തൽവാർ. 1987-ൽ മുംബൈയിലാണ് ജനനം. നിരവതി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തട്ടത്തിൻ മറയത്ത് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹിന്ദി ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന വിനോദ് തൽവാറാണ് അച്ഛൻ. 

    ഹമാരെ ദിൽ ആപ്കെ പാസ് എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചെങ്കിലും പിന്നീട് ബോളിവുഡിൽ തിളങ്ങാൻ സാതിച്ചില്ല. അടുത്തകാലത്ത് ഹിന്ദി സുപ്പർ താരം ഹൃതിക് റോഷനുമൊത്ത് 'ജസ്റ്റ്‌ ഡാൻസ്' മത്സരത്തിനുവേണ്ടി പുറത്തിറക്കിയ ഒരു സംഗീത ആൽബത്തിൽ ഇഷ അഭിനയിച്ചു. 

    രണ്ട് വർഷമായി മികച്ച ഒരു വേഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇഷ തൽവാർ. അപ്പോഴാണ് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന് വേണ്ടി ഇഷ തൽവാറിനെ മലയാളത്തിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് ബാല്യകാലസഖി, ബാംഗ്ലൂർ ഡയ്സ് എന്ന രണ്ട് ചിത്രങ്ങളിലും ഇഷ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X