X
ജഗന്നാഥ വർമ
Actor

ജഗന്നാഥ വർമ ജീവചരിത്രം

മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാള ചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമാണ് ജഗന്നാഥ വർമ്മ. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിശീലനം നേടിയ അദ്ദേഹം തന്റെ 74-ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. 1978 ൽ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.മാറ്റൊലിക്ക് ശേഷം 1979 ൽ നക്ഷത്രങ്ങളേ സാക്ഷി,1980 ൽ അന്തഃപ്പുരം, 1984 ൽ ശ്രീകൃഷ്ണപ്പരുന്ത്, 1987 ൽ ന്യൂഡെൽഹി തുടങ്ങി 2012 ൽ പുറത്തിറങ്ങിയ ഡോൾസ് വരെ 108 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+