മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യ നടനാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം 1200-ഓളം ചിത്രങ്ങളിൽ ആഭിനയിച്ചിട്ടുണ്ട്. നാടകാചാര്യനായ എൻ കെ ആചാര്യയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5-നാണ് ജഗതി ശ്രീകുമാറിന്റെ ജനനം.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാൽ വയ്പ്പ്. നാടകരംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്.
ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി.
2012ല്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്ര വളവില്‍ വച്ചുണ്ടായ വാഹനനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ കിടക്കുകയും ചെയ്തു. പിന്നീട് ഏറെക്കാലത്തെ വിശ്രമത്തിനുശേഷം 2022ല്‍ സിബിഐ ദി ബ്രെയിന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലെത്തി.
വിതുര സ്ത്രീപീഡന കേസ്- കേരളത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ വിതുര സ്ത്രീപീഢന കേസില്‍ ജഗതി കുറ്റക്കാരനാണെന്ന് തരത്തില്‍ ആരാപണമുണ്ടായിരുന്നു. കേസില്‍ പ്രതി ചേര്‍ത്ത ജഗതിയെ പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാല്‍ വിതുര കേസിലെ പെണ്‍കുട്ടി ജഗതി തന്നെ പീഡിപ്പിച്ചുവെന്നും, തന്നെ ഉപദ്രവിക്കാതെ വെറുടെ വിടണമെന്ന നിരന്തരമായ അഭ്യര്‍ത്ഥന മാനിക്കാതെ ജഗതി മുറിക്കുള്ളില്‍ ഓടിച്ചു പിടിച്ചു പീഡിപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരുന്നു.
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് - 2011- സ്വപ്നസഞ്ചാരി
പ്രതേക ജൂറി അവാർഡ് -2009- രാമാനം
പ്രതേക ജൂറി അവാർഡ് -2007- പരദേശി, അറബികഥ, വീരാളിപട്ട്
മികച്ച രണ്ടാമത്തെ നടൻ -2002 -മീശ മാധവൻ, നിഴൽക്കുത്ത്
മികച്ച രണ്ടാമത്തെ നടൻ -1991- കിലുക്കം, അപൂർവം ചിലർ
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
ജയ്ഹിന്ദ് ടി വി അവാർഡ്