X
ജീത്തു ജോസഫ്
Director/Screenplay Writer

ജീത്തു ജോസഫ് ജീവചരിത്രം

ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. മൂവാറ്റുപുഴ എം എല്‍ എ ആയിരുന്ന വി വി ജോസാണ് പിതാവ്. 2007മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. ഡിക്ടറ്റീവ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സുരേഷ് ഗോപി, സിന്ധു മേനോന്‍, കലാഭവന്‍ പ്രജോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

ആ ചിത്രത്തിനുശേഷം 2010ല്‍ മുകേഷ്, കുഞ്ചാക്കോ ബോബന്‍, ഉര്‍വശി, അര്‍ച്ചന കവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മമ്മീ ആന്റ് മീ എന്ന ചിത്രം സംവിധാനം ചെയ്തു. 2010ല്‍ ദിലീപ്, മംമ്താ മോഹന്‍ദാസ്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മൈ ബോസ് എന്ന ചിത്രം സംവിധാനം ചെയ്തു. മികച്ച വിജയമാണ് ചിത്രം നേടിയത്.  

2013ല്‍ സംവിധാനം മെമ്മറീസ് എന്ന ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു. അതിനുശേഷം മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, ആശ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ദൃശ്യം എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ മികച്ച സംവിധായകനുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, ലൈഫ് ഓഫ് ജോസുട്ടി, ആദി, ഊഴം എന്നിവയാണ് സംവിധാനം ചെയ്ത് മറ്റു ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+