Celebs»Joju George»Biography

    ജോജു ജോര്‍ജ്ജ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത നടനാണ് ജോജു ജോര്‍ജ്ജ്. തൃശൂര്‍ ജില്ലയിലെ മാളയില്‍ ജോര്‍ജ്പ രേതട്ടിലിന്റെയും റോസി ജോര്‍ജിന്റെയും മകനായി 1977 ഒക്ടോബര്‍ 22ന് ജനനം. തൃശ്ശൂര്‍. ജി.എച്ച്.എസ്.എസ്. കുഴൂരില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, ഇരിങ്ങാലക്കുട  ക്രൈസ്റ്റ്  കോളേജില്‍ നിന്ന് ഉപരിപഠനവും പൂര്‍ത്തിയാക്കി. 191ല്‍ അസിസ്റ്റന്റ് ഡയറക്ടറായി ചലച്ചിത്രരംഗത്തേക്ക് കടന്നു.ലാല്‍ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് (2003) ആദ്യചിത്രം.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും താരം തിളങ്ങി. 

    1983, ഹോട്ടല്‍ കാലിഫോര്‍ണിയ, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, രാജാധിരാജ, രാമന്റെ ഏദന്‍തോട്ടം, ഉദാഹരണം സുജാത, കുഞ്ഞു ദൈവം, ഞാന്‍ മേരിക്കുട്ടി, പൂമരം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

    അഭിനയത്തുനുപുറമെ ചലച്ചിത്ര നിര്‍മ്മാതാവു കൂടിയാണ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചാര്‍ലി, 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഉദാഹരണം സുജാത എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങ ള്‍. രണ്ടു ചിത്രത്തിനും പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരമാണ് ലഭിച്ചത്.വാണിജ്യപരമായി മികച്ച വിജയമാണ് രണ്ടു ചിത്രങ്ങളും നേടിയത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല, 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

     
    അവാര്‍ഡുകള്‍
     
    കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം- മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം (ചിത്രം-ജോസഫ് 2018 )
    സി.പി.സി അവാർഡ് - മികച്ച നടനുള്ള പുരസ്‌കാരം (ചിത്രം-ജോസഫ് 2018 ) 
    അറുപത്തിയാറാമത് ദേശീയ പുരസ്‌ക്കാരം-മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം
    സൈമ അവാര്‍ഡ്‌ 2020 -  ബെസ്റ്റ് ആക്ടര്‍ സപ്പോര്‍ട്ടിംഗ് റോള്‍- (ഹലാല്‍ ലവ് സ്‌റ്റോറി)
    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച നടൻ (നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്)


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X