കത്രീന കൈഫ്
Born on 16 Jul 1983 (Age 41)
കത്രീന കൈഫ് ജീവചരിത്രം
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് കത്രീന കൈഫ്. ഹിന്ദി സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളത്. കത്രീന കൈഫിൻറെ അച്ഛൻ കാശ്മീരി സ്വദേശിയും, അമ്മ ബ്രിട്ടീഷുകാരിയുമാണ്. ഹോംഗ് കോംഗിലാണ് കത്രീന ജനിച്ചത്. കത്രീന കൈഫിൻറെ പതിനാലാം വയസ്സുവരെ ഈ കുടുംബം അമേരിക്കയിലെ ഹവായിലാണ് താമസിച്ചിരുന്നത്. പതിനാലാം വയസ്സ് മുതലാണ് കത്രീന മോഡലിംഗ് രംഗത്തേക്ക് കടക്കുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയാണ് കത്രീന ആദ്യമായി മോഡലാവുന്നത്. തുടർന്ന് ലണ്ടനിൽ ധാരാളം പരസ്യങ്ങളിൽ കത്രീന അഭിനയിക്കുകയുണ്ടായി. 2003-ൽ പുറത്തിറങ്ങിയ ' ഭൂം' എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. കത്രീന നായികയും മമ്മൂട്ടി നായകനായും അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് 'ബൽറാം വേഴ്സസ് താരാദാസ്'. ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകനായ ഐ വി ശശിയാണ്.
ബന്ധപ്പെട്ട വാര്‍ത്ത