X
കീര്‍ത്തി സുരേഷ്
Actress/Actor

കീര്‍ത്തി സുരേഷ് ജീവചരിത്രം

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളായി 1992 ഒക്ടോബര്‍ 3ന് ജനനം. തിരുവനന്തപുരം പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തില്‍  പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കീര്‍ത്തി കലാരംഗത്ത് സജീവമായിരുന്നു. കോമഡിസ്‌കിറ്റ്, നാടകം, മോണോആക്ട്, നൃത്തം, തടങ്ങിയ കലാമത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. 

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡല്‍ഹിയില്‍ പിയരെല്‍ അക്കാദമിയില്‍ നിന്നും ഫാഷന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്തു. ഫാഷന്‍ ഡിസൈനിങ്ങില്‍ താല്‍പര്യമുള്ളതിനാല്‍ ലണ്ടനില്‍ നിന്നും ഫാഷന്‍ ഡിസൈനിങ്ങ് പഠനം പൂര്‍ത്തിയാക്കി. 2002 ല്‍ പുറത്തിറങ്ങിയ കുബേരനില്‍ ബാലതാരമായി അഭിനയിച്ചാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതിനു ശേഷം ഒട്ടേറെ ചിത്രത്തില്‍ അഭിനയിച്ചു. 

സഹോദരി രേവതിയുടെ പേരില്‍ തുടങ്ങിയ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച പൈലറ്റ്‌സ്, അച്ഛനെയാണ്എനിക്കിഷ്ടം, തുടങ്ങിയ ചിത്രങ്ങളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപാസാഗരം, സന്താനഗോപാലം, ഗൃഹ നാഥന്‍ തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. 2013 ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ നായികയായി അരങ്ങേറ്റം കുറിച്ചു. 

പ്രിയദര്‍ശന്‍ മണിചിത്രത്താഴിന്റെ രണ്ടാംഭാഗം എടുക്കാന്‍ തിരുമാനിക്കുകയും അതിലേക്ക് ഡബിള്‍ റോള്‍ അഭിനയിക്കാന്‍ ഒരു നായികയെ വേണമെന്ന് തന്റെ സുഹൃത്തായ സുരേഷ്‌കുമാറിനോട് പറയുകയായിരുന്നു.  ഗീതാഞ്ജലിയിലെ കീര്‍ത്തിയുടെ കഥാപാത്രം ശ്രദ്ധിക്കപെട്ടു. പിന്നീട് ദിലീപ് നായകനായ റിംഗ് മാസ്റ്ററില്‍ വേഷമിട്ടു.കീര്‍ത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് റിംഗ് മാസ്റ്റര്‍. പിന്നീട് നിരവധി തമിഴ് ചിത്രങ്ങള്‍ ചെയ്തു. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+