X
ഹോം » താരങ്ങള്‍ » ഖുശ്ബു » ജീവചരിത്രം
ഖുശ്ബു
Producer/Actress/Actor

ഖുശ്ബു ജീവചരിത്രം

പ്രശസ്ത നടിയും നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകയുമാണ് ഖുശ്ബു. 1980 കളിൽ ബാലതാരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്.തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.
 
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്.
 
2005-ൽ എയ്‌ഡ്‌സ്‌ ബോധവൽക്കരണത്തിനിടെ ഖുശ്‌ബു പറഞ്ഞ ചില കാര്യങ്ങൾ വിവാദങ്ങൾക്കിടയായി. പെൺകുട്ടികൾ വിവാഹത്തിനു മുൻപ് സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും ഖുശ്ബു പറഞ്ഞതാണ് വിവാദമായത്. ഈ പ്രസ്താവന രണ്ട് രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർക്കുകയും പിന്നീട് ഈ വിവാദം കോടതിയിൽ എത്തുകയും ചെയ്തു 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+