Celebs»M. Renjith»Biography

    എം. രഞ്ജിത്ത് ജീവചരിത്രം

    നിര്‍മാതാവ്, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം രഞ്ജിത്ത്. 2013ല്‍ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ ബ്ലാക്ക് ബട്ടര്‍ഫൈഌ എന്ന ചിത്രം സംവിധാനം ചെയ്തു. മിഥുന്‍ മുരളി, മാളവിക സായി, നിരഞ്ജ്, സംസ്‌കൃതി ഷേണായി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചത്. ചിന്താമണി കൊലക്കേസ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഇടുക്കി ഗോള്‍ഡ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടമാാര്‍ പഠാാര്‍, ടൂ കണ്ട്രീസ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം നിര്‍വ്വഹിച്ച് 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ചിന്താമണി കൊലക്കേസ്. സുരേഷ് ഗോപി, തിലകന്‍, ഭാവന, സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍, കുഞ്ചാക്കോ ബോബന്‍,ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. രജപുത്ര റിലീസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം നിര്‍വ്വഹിച്ച് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീഷ് നായര്‍ ചിത്രം ടമാാര്‍ പഠാാര്‍ എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, പൃഥിരാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഷാഫി സംവിധാനം നിര്‍വ്വഹിച്ച് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ടൂ കണ്‍ട്രീസ് എന്ന ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. ദിലീപ്, മംമ്താ മോഹന്‍ദാസ്, അജു വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൂടാതെ 1991ല്‍ പ്രദര്‍ശനത്തിനെത്തിയ മുഖചിത്രം, 1997ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയൂഞ്ഞാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യ്തിട്ടുണ്ട്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X