X
മഡോണ സെബാസ്റ്റ്യൻ
Actress/Actor

മഡോണ സെബാസ്റ്റ്യൻ ജീവചരിത്രം

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതത്രിയാണ് മഡോണ സെബാസ്റ്റ്യൻ. എറണാകുളം ജില്ലയിലെ കോലഞ്ചേരിയാണ് സ്വദേശം. സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ  പ്രേമത്തില്‍ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയായിരുന്നു താരത്തെ സംവിധായകന്‍ തിരഞ്ഞെടുത്തത്. അനുപമ പരമേശ്വരന്‍ ചെയ്ത മേരിയുടെ കഥാപാത്രമായിരുന്നു തുടക്കത്തില്‍ താരത്തിനായി മാറ്റി വെച്ചത്. മേരിയായി അനുപമയെയും സെലിനായി മഡോണയെയും സംവിധായകന്‍ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രേമത്തിനു ശേഷം മലയാളത്തില്‍ നിന്നും അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ദിലീപ് നായകനായെത്തിയ കിങ് ലയറാലായിരുന്നു  പിന്നീട് അഭിനയിച്ചത്. ഈ ചിത്രത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി. പിന്നീട് ആസിഫ് അലി നായകനായി എത്തിയ ഇബ്ലീസ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി. സിനിമയിലെത്തുന്നതിന് മുന്‍പ് ഗായികയായിരുന്നു മഡോണ. ഗോപി സുന്ദറിനും ദീപക് ദേവിനുമൊപ്പമൊക്കെ ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം നേരത്തെ തന്നെ ലഭിച്ചിരുന്നു. 

 
 
 
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+