X
മജീദ് കൊല്ലിയില്‍
Actor

മജീദ് കൊല്ലിയില്‍ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര നടനാണ് മജീദ് കൊല്ലിയില്‍. 1947 ജൂലൈ 30ന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ ജനിച്ചു.എടവനക്കാടുള്ള കേരള പുലയ മഹാസഭ ഹൈസ്‌ക്കൂള്‍, കളമശ്ശേരി പോളിടെക്‌നിക്കല്‍ കോളേജ് എന്നിവിടങ്ങിള്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു. 2001ല്‍ അസിസ്റ്റന്റ് എഞ്ചിനീയറായി അവിടെ നിന്നും വിരമിച്ചു.

ഇക്കാലയളവില്‍ ഫ്രീലാന്‍ഡ് ഫിലിം ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍ പ്രേം നസീര്‍ അടക്കമുള്ള നടന്മാരെ അക്കാലയളവില്‍ ഇന്റര്‍വ്യൂ ചെയ്യാനുള്ള ഭാഗ്യം മജീദിനു ലഭിച്ചിരുന്നു.

ജോലിയില്‍ നിന്നും വിരമിച്ച സമയത്താണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. സഹോദരന്‍ സിദ്ദിഖ് നിര്‍മ്മിച്ച നനന്ദനം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചാണ് സിനിമയിലേക്ക് വന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+