മജോ മാത്യു ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് മജോ മാത്യു.2014ല്‍ ദി ഫാക്ടറി എന്ന ചിത്രം സംവിധാനം ചെയ്തു.നവാസ് ബക്കറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇന്‍സൈഡര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ഫിലിപ്പ് ഒറ്റപ്പള്ളിലാണ് ചിത്രം നിര്‍മിച്ചത്.ഈ ചിത്രത്തിനുശേഷം 2015ല്‍ ഷാഡോമാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.റിയാസ് ഖാനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദുരൂഹ സാഹചര്യങ്ങളാൽ കണ്‍സ്ട്രക്ഷൻ സൈറ്റിൽ അകപ്പെട്ടു പോകുന്ന അദ്ദേഹത്തെ ഒരു ഷാഡോ അനുഗമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. നിഴലും പട്ടിയുമാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍.