മണികണ്ഠൻ പട്ടാമ്പി ജീവചരിത്രം

    ടെലിവിഷന്‍-ചലച്ചിത്രതാരമാണ് മണികണ്ഠന്‍ പട്ടാമ്പി. തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം നാടക രംഗത്തേക്ക് പ്രവേശിച്ചു. നാടകരംഗത്തുനിന്നുമാണ് ടെലിവിഷന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.മണ്‍കോലങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ മണികണ്ഠന്‍ അവതരിപ്പിച്ച കഥപാത്രം ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍  ശ്രദ്ധിക്കപെട്ടു.തുടര്‍ന്ന് ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ആ ചിത്രത്തിനുശേഷം രസികന്‍, അറബിക്കഥ, അച്ഛനുറങ്ങാത്ത വീട്, കഥ പറയുമ്പോള്‍, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2011- 12 വര്‍ഷങ്ങളില്‍ മണികണ്ഠനെ തേടി മികച്ച വേഷങ്ങളാണ് എത്തിയത്. സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത നിദ്ര, അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളിലെ മണികണ്ഠന്റെ കഥാപാത്രങ്ങളൊക്കെയും എറെ മികച്ചവയായിരുന്നു. 2011- 12 വര്‍ഷങ്ങളില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത മറിമായം എന്ന ആക്ഷേപഹാസ്യ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങി. മറിമായത്തിലെ പ്രകടനത്തിനു മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും ലഭിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X