X
മനോജ് പാലോടൻ
Director

മനോജ് പാലോടൻ ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് മനോജ് പാലോടൻ. 15വര്‍ഷത്തോളം സംവിധായകന്‍ സജി സുരേന്ദ്രനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോര്‍ ഫ്രണ്ട്‌സ്, ഹാപ്പി ഹസ്‌ബെന്‍ഡ്‌സ്, ഹസ്‌ബെന്‍ഡ്‌സ് ഇന്‍ ഗോവ, കുഞ്ഞളിയന്‍, ആംഗ്രി ബേബീസ്  ഇന്‍ ലവ് തുടങ്ങിയവയാണ് അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ചിത്രങ്ങള്‍. 2016ല്‍  'ഇത് താന്‍ടാ പോലീസ്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പത്തോളം വനിതാ പോലീസുകാര്‍ മാത്രം ഉള്ള പോലീസ് സ്‌റ്റേഷനിലേക്ക് പോലീസ് ഡ്രൈവറായി രാമകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ വരുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. ആസിഫ് അലി, അഭിരാമി, സുധീര്‍ കരമന, ശ്രുതി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+