Celebs»Manu Shivaji»Biography

    മനു ശിവജി ജീവചരിത്രം

    യുവചലച്ചിത്ര താരമാണ് മനു ശിവജി. പ്രശസ്ത ചലച്ചിത്രതാരം ശിവജി ഗുരുവായൂരിന്റെ മകനാണ്.കൊച്ചിന്‍ സിത്താര സംവിധാനം ചെയ്ത പുഴ ഡോട്ട് എച്ച്റ്റുഒ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പുഴ മലിനീകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.മണി എന്നായിരുന്നു ചിത്രത്തില്‍ മനു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. പിന്നീട് നവാഗതനായ നിതീഷ് കെ നായര്‍ സംവിധാനം ചെയ്ത  സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. സക്കൂള്‍ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അച്ഛന്റെ അഭിനയപാരമ്പര്യം കൈമുതലായുള്ള മനു മികച്ച കഥകളി നടന്‍കൂടിയാണ്. കേരള കലാമണ്ഡലത്തിലാണ് പഠിച്ചത്. സ്ക്കൂളില്‍ പഠിക്കുന്ന കാലത്തും കലോത്സവ വേദികളില്‍ സജീവമായിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X