Celebs»Martin Prakatu»Biography

    മാര്‍ട്ടിന്‍ പറക്കാട്ടില്‍ ജീവചരിത്രം

    ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. 2010ല്‍ മമ്മൂട്ടി നായകനായ ദി ബെസ്റ്റ് ആക്ടര്‍ ആണ് ആദ്യ ചിത്രം.  ചിത്രം വാണിജ്യപരമായി മികച്ച  വിജയം നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകാനായ എബിസിഡി ആണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം. ആ ചിത്രവും ബോക്‌സോഫീസില്‍ മികച്ച വിജയം നേടി. 2015ല്‍ സംവിധാനം ചെയ്ത ചാര്‍ളിയാണ് പിന്നീട് ചെയ്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, അപര്‍ണഗോപിനാഥ്, പാര്‍വതി,നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍  ലഭിച്ചു. മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച നടന്‍, മികച്ച തിരക്കഥ തുടങ്ങി എട്ട് അവാര്‍ഡുകളാണ് ചിത്രം നേടിയത്. 



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X