X
മേനക സുരേഷ്‌ കുമാർ
Producer/Actress

മേനക സുരേഷ്‌ കുമാർ ജീവചരിത്രം

പ്രശസ്ത ചലച്ചിത്രനടിയാണ് മേനക. രാജഗോപാല്‍,  സരോജ എന്നിരാണ് മാതാപിതാക്കള്‍. 1980മുതല്‍ ചലച്ചിത്രലോകത്ത് സജീവം.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ  കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ നായികയായി ആഭിനയിച്ചിട്ടുണ്ട്.എങ്കിലും ശങ്കറിന്റെ നായികയായി അഭിനയിച്ച ചിത്രങ്ങള്‍ മേനകയെ സിനിമാലോകത്ത് പ്രശസ്തയാക്കി. 
 
എന്നാല്‍ 19 വര്‍ഷത്തോളം മേനക അഭിനയരംഗത്ത് നിന്ന് വിട്ടിനിന്നു.പിന്നീട് കളിവീട് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ  അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു.മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ സംവിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മേനക നിര്‍മ്മാണരംഗത്തേയ്ക്കും കടന്ന് വന്നു.
 
ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍.പിന്നീട് ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിര്‍മ്മിക്കുകയുണ്ടായി.ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലേയും നായകന്‍.വെട്ടം, കുബേരന്‍, ശിവം, കവര്‍സ്‌റ്റോറി, ആറാം തമ്പുരാന്‍,കാശ്മീരം തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മാണം ചെയ്തത് മേനകയായിരുന്നു.മകള്‍ കീര്‍ത്തി സുരേഷ് അഭിനേത്രിയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+