മിഥുൻ മാനുവൽ തോമസ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. വയനാട് കുമ്പളക്കാട് പെരികിലം തറപ്പേല്‍ കുമ്പളങ്ങാട് തോമസ്,ശാന്ത എന്നിവരാണ് മാതാപിതാക്കള്‍. എം എസ് ഡബ്യൂ ബിരുദത്തിനുശേഷം ദുബായിയില്‍ ജോലി ചെയ്തു.അക്കാലയളവില്‍ അധ്യാപകന്‍, വാര്‍ത്ത അവതാരകന്‍,തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ജൂഡ് ആന്റണി ജോസഫ് ചിത്രം ഓം ശാന്തി ഓശാനയാണ് തിരക്കഥ രചിച്ച ആദ്യത്തെ ചിത്രം. നിവിന്‍ പോളി, നസ്രിയ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്.ബോക്‌സോഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്.

    2015ല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ജയസൂര്യ, വിജയ് ബാബു,ഹണിറോസ്, സൃന്ദ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2016ല്‍ ആന്‍മരിയ കലിപ്പിലാണ്,2017ല്‍ അലമാര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017ല്‍ സംവിധാനാനം ചെയ്ത ആട് 2 സിനിമ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത വിജയമാണ് നേടിയത്.2015ല്‍ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം കൂടിയാണ് ചിത്രം. സംവിധാനത്തിനുപുറമെ അടി ഇടി വെടി എന്ന ഹ്രസ്വ ചിത്രത്തില്‍ നായകനായും മിഥുന്‍ അഭിനയിച്ചിട്ടുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X