Celebs»Mithun Ramesh»Biography

    മിഥുന്‍ രമേഷ് ജീവചരിത്രം

    ചലച്ചിത്രതാരം എന്നതിലുപരി അവതാരകന്‍ എന്ന നിലയിലാണ് മിഥുന്‍ രമേഷ് എന്ന കലാകാരന്‍ അറിയപെടുന്നത്. ടെലിഫിലിം, സീരിയല്‍ എന്നിവയില്‍ സജീവമായിരുന്ന കാലത്താണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 2000ല്‍ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ട് ഒന്നിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ ചിത്രത്തിനുശേഷം ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 

    സംവിധായകന്‍ ജോഷിയുടെ അക്കാലത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും മിഥുന്‍ മാനുവല്‍ സ്ഥിരസാന്നിധ്യമായിരുന്നു. പിന്നീട് ദുബായിലേക്ക് താമസം മാറിയ മിഥുന്‍ ദുബായ് ഹിറ്റ് എഫ്എമ്മിലൂടെ അവതാരകനായി പ്രേക്ഷകഹൃദയം കൈയ്യടക്കി. പ്രധാനമന്ത്രി യു എഇ സന്ദര്‍ശിച്ച സമയത്ത് ആ പരിപാടിയുടെയും അവതാരകനായിരുന്നു. അതിനുശേഷമാണ് മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയുടെ അവതാരകനായി മാറുന്നത്. സ്വതസിദ്ധമായ അവതരണശൈലിയാല്‍ കുറഞ്ഞ സമയംകൊണ്ട് മിഥുന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകനായി മാറി. കലാകാരിയും അഭിനേത്രിയുമായ ലക്ഷ്മിയാണ് ഭാര്യ. മകള്‍ തന്‍വി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X