മലയാള ചലച്ചിത്ര നടിയും മോഡലും അവതാരികയുമാണ് മൃദുല മുരളി. ടെലിവിഷന്‍ ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2003 ല്‍ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വരുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 10.30 എഎം ലോക്കല്‍ കോള്‍ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു.
എറണാകുളം അസീസി വിദ്യാനികേതൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സെന്റ്. തെരേസാസ് കോളേജിൽ നിന്നും ബിരുദം നേടി. സ്കൂൾ വിദ്യാഭ്യാസകാലത്ത് തുടർച്ചയായ മൂന്നുവർഷം കലാതിലകം ആയിരുന്നു. "ഡയൽ ആൻഡ് സീ" എന്ന പ്രോഗ്രാമിനു മികച്ച ബാല അവതാരകയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്.