Celebs»Murali Mattummal»Biography

    മുരളി മട്ടുമ്മല്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മാതാവാണ് മുരളി മാട്ടുമ്മല്‍.2017ല്‍ സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദന്‍ എന്ന ചിത്രം നിര്‍മിച്ചു.പ്രശസ്ത ചെറുകഥാകൃത്ത് എസ് ഹരീഷിന്റെ ചപ്പാത്തിലെ കൊലപാതകം,മാന്ത്രികവാല്‍,നിര്യാതരായി എന്നീ മൂന്ന് കഥകളാണ് ചിത്രത്തിന് അടിസ്ഥാനം. കോട്ടയത്തിന്റെ മൂന്ന് ഭൂപ്രകൃതിയിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. അഭിലാഷ് നായര്‍,നന്ദിനി ശ്രീ, ജോര്‍ജ് കുര്യന്‍,ജോജോ ജോര്‍ജ്, രാഹുല്‍ പ്രതാപ്,പിഎം യേശുദാസ്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.2018ല്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത പാതിര കാലം എന്ന ചിത്രം നിര്‍മിച്ചു.കാടിന്റെയും കടലിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്.ഹുസൈന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടു പോവുന്നത്.മൈഥിലി, രജിത മധു, ഇര്‍ഷാദ്, ഇന്ദ്രന്‍സ്‌, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X