മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മുരളി.കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ ദേവകിയമ്മയുടെയും പി കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25-നാണ് മുരളിയുടെ ജനനം.കുടവട്ടൂർ എൽ പി സ്‌കൂൾ, തൃക്കണ്ണമംഗലം എസ് കെ വി എച്ച് എസ്, തിരുവനന്തപുരം ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.ആരോഗ്യവകുപ്പിൽ എൽ ഡി ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് യൂണിവേഴ്‌സിറ്റിയിൽ യു ഡി ക്ലർക്കായും നിയമനം ലഭിച്ചു.അതിനു ശേഷം മുരളി നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. കുടവട്ടൂര്‍ എല്‍പി സക്കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സക്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്.തിരുവനന്തപുരത്തെ പ്രശസ്ത നാടകകളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.
ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല.തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം.വെങ്കലത്തിലെ ഗോപാലന്‍ മൂശാരി,ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍,ആധാരത്തിലെ ബാപ്പൂട്ടി എന്നിവ മുരളിയുടെ ചലച്ചിത്രജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.നെയ്ത്തുകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.2013ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയത് മഞ്ചാടിക്കുരുവാണ് അവസാനമായി അഭിനയിച്ച ചിത്രം.
ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി.2009 ഓഗസ്റ്റ് 6-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി,1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ കോക്‌സഭ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.