X
ഹോം » താരങ്ങള്‍ » നിസാർ » ജീവചരിത്രം
നിസാർ
Director

നിസാർ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് നിസാർ. ഡാന്‍സ് ഡാന്‍സ്, അപരന്മാര്‍ നഗരത്തില്‍, പ്ലാറ്റ്‌ഫോം നമ്പര്‍ വണ്‍ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. 2001ല്‍ പ്രദര്‍ശനത്തിനെത്തിയ അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ടി എസ് രാജൂ, ജയസൂര്യ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.കേരളത്തിലെ മിമിക്രി കലാകാരന്മാരെ അണിനിരത്തി പുറത്തിറക്കിയ ഈ ചിത്രം കോട്ടയം നസീര്‍ ആണ് നിര്‍മ്മിച്ചത്.2011ല്‍ പ്രദര്‍ശനത്തിനെത്തിയ പ്ലാറ്റ്‌ഫോം നമ്പര്‍ വണ്‍ എന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫ്, അനീഷ് ഖാനി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തില്‍  ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ ഫെയിം റംസാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറില്‍ രാജു ആന്റണിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകപ്രശസ്ത ഡാന്‍സര്‍ മൈക്കിള്‍ ജാക്‌സന്റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഒരു കുട്ടി ജനിക്കുന്നു. അവന് ജാക്‌സന്റെ ആരാധകരായ മാതാപിതാക്കള്‍ മൈക്കിള്‍ എന്ന് പേരിട്ടു.  വളര്‍ന്നു വലുതായപ്പോള്‍  മൈക്കിള്‍ നല്ലൊരു നര്‍ത്തകനായി.നര്‍ത്തകനായ മൈക്കിളിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+