മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത നടനാണ് നിശാന്ത് സാഗര്‍.വിജയ് പി നായർ സംവിധാനം ചെയ്ത 'ഏഴുനിലപ്പന്തൽ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്.ഈ ചിത്രത്തിനുശേഷം ദേവദാസി,ഇന്ദ്രിയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2000ത്തില്‍ പുറത്തിറങ്ങിയ 'ജോക്കര്‍' എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വില്ലന്‍ വേഷമാണ് നിഷാന്തിനെ ചലച്ചിത്രരംഗത്ത് പ്രശസ്തനാക്കുന്നത്.ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകന്‍.പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.ഏകദേശം മുപ്പതിലധികം ചിത്രങ്ങളിൽ ഉപനായക, വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാക്കിനക്ഷത്രം എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു.