Celebs»Philomina»Biography

    ഫിലോമിന ജീവചരിത്രം

    മലയാള ചലച്ചിത്ര താരമാണ്‌ ഫിലോമിന. തൃശൂർ ജില്ലയിലെ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി 1926-ൽ ജനനം. പി.ജെ ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു.

    ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.

    ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ, സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാം കോളനിയിലെ ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. ഓളവും തീരവും, കുട്ടിക്കുപ്പായം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടി. എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X