CelebsbredcrumbPrabhasbredcrumbBiography

    പ്രഭാസ് ജീവചരിത്രം

    പ്രഭാസ് രാജു ഉപ്പലപതി (പ്രഭാസ്) ഒരു തെലുങ്ക് ചലച്ചിത്ര നടനാണ്‌. 2002-ൽ പുറത്തിറങ്ങിയ 'ഈശ്വർ' എന്ന തെലുങ്ക് ചിത്രത്തിലാണ് അദ്ദേഹം ആദ്യമായ് അഭിനയിക്കുന്നത്. പിന്നീട് 'വർഷം' എന്ന ചിത്രത്തിലെ അഭിനയത്തിന് സന്തോഷം ബെസ്റ്റ് യങ്ങ് പെർഫോമർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1979 ഒക്ടോബർ 23-ന് ചെന്നൈയിലാണ് പ്രഭാസിന്റെ ജനനം. പ്രശസ്ത്ത നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണം രാജുവിന്റെ അനന്തരവന്‍ കൂടിയാണ് അദ്ദേഹം. തെലുങ്ക് ചലച്ചിത്ര രംഗത്ത് 'ദി യങ്ങ് റിബൽ സ്റ്റാർ' എന്നാണ് പ്രഭാസ് അറിയപ്പെടുന്നത്. എസ് എസ് രാജമൌലിയുടെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബാഹുബലിയിൽ പ്രഭാസ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദി കണ്‍ക്ലൂഷനിലെ അഭിനയത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ് ഇപ്പോൾ. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X