X
പ്രദീപ് ചൊക്ലി
Director

പ്രദീപ് ചൊക്ലി ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് പ്രദീപ് ചൊക്ലി. 1994ല്‍ പുറത്തിറങ്ങിയ 'പ്രദക്ഷിണം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മനോജ് കെ ജയന്‍, ജഗദീഷ്, മാതു, നരേന്ദ്രപ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  1999ല്‍ ശ്രീനിവാസന്‍, മുകേഷ്, പ്രവീണ, സംഗീത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ഇംഗ്ലീഷ് മീഡിയം' എന്ന ചിത്രം സംവിധാനം ചെയ്തു. 2003ല്‍ 'മേല്‍വിലാസം ശരിയാണ്' എന്ന ചിത്രം സംവിധാനം ചെയ്തു. വിനീത് കുമാര്‍, സുധീഷ് ശങ്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം യൂണിവേഴ്‌സല്‍ ഫിലിംസിന്റെ ബാനറില്‍ അഹമ്മദ് സെയ്ദാണ് നിര്‍മ്മിച്ചത്. 2014ല്‍ 'പേടിത്തൊണ്ടന്‍' എന്ന ചിത്രം നിര്‍മ്മിച്ചു. 2017ല്‍ ജോയ് മാത്യു, ഇന്നസെന്റ്, സലീം കുമാര്‍, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ചിപ്പി' എന്ന ചിത്രം സംവിധാനം ചെയ്തു. അച്ഛനും അമ്മയും സഹോദരനും സൂനാമിയില്‍ നഷ്ടപ്പെട്ട പൊന്നു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിപ്പി. അധ്യാപകര്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാനൊരുങ്ങുന്ന പൊന്നുവിന്റെ കൂട്ടുകാരുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.എസ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+