പ്രകാശ് ബാരെ ജീവചരിത്രം

  പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പ്രകാശ് ബാരെ. സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ പ്രധാന നടനും നിർമ്മാതാവും ഇദ്ദേഹം ആയിരുന്നു. പ്രഭുവിൻറെ മക്കൾ, ഇവൻ മേഘരൂപൻ, ഒരു ഇന്ത്യൻ പ്രണയകഥ, മഴനീർത്തുള്ളികൾ, വലിയ ചിറകുള്ള പക്ഷികൾ, ജലം തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ സിലിക്കൺ മീഡിയ എന്ന പേരിൽ ഒരു ബാന്റ് ഇദ്ദേഹം നിർമ്മിക്കുകയുണ്ടായി. അവരുടെ 'ഗോദോയെ കാത്ത്' എന്ന നാടകം ശ്രദ്ധേയമാണ്‌. ഇന്റർനെറ്റിൽ നിന്നും പാട്ടുകളും സിനിമകളും ഡൗൺലോഡ് ചെയ്യുന്നവരുടെ ഐ പി വിലാസം തിരിച്ചറിഞ്ഞ് വിവരശേഖരണം നടത്തുന്ന ഏജന്റ് ജാദു എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ ജാദു ടെക് സൊല്യൂഷൻസിന്റെ തലവന്മാരിൽ ഒരാളാണ് പ്രകാശ് ബാരെ.
   
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X