പ്രകാശ് കെ സഹദേവന്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് പ്രകാശ് കെ സഹദേവന്‍.കോട്ടയം കാഞ്ഞിരപ്പള്ളിയാണ് സ്വദേശം.മലയാളം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പ്രശസ്തമായ സീരിയലുകളില്‍ പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.എന്ന് സ്വന്തം ജാനി, ഭൂമനം,ഇളയവള്‍ ഗായത്രി, പൊന്നമ്പിളി, സീത, ഈറന്‍ നിലാവ്.,സിബിഐ  ഡയറി, ഭാര്യ, മേഘസന്ദേശം തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനപെട്ട ടെലിവിഷന്‍ സീരിയലുകള്‍.2016ല്‍ മമ്മൂട്ടി നായകനായി എത്തിയ തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു.ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ആന്‍ഡ്രിയ ജെര്‍മിയ,സലിം കുമാര്‍ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X