Celebs»Prathap Joseph»Biography

    പ്രതാപ് ജോസഫ് ജീവചരിത്രം

    മാധ്യമപ്രവര്‍ത്തകനായി കരിയര്‍ ആരംഭിക്കുകയും പിന്നീട് ഫ്രീലാന്‍ഡ് സിനിമാട്ടോഗ്രഫിയിലേക്കു മാറുകയും ചെയ്ത വ്യക്തിയാണ് പ്രതാപ് ജോസഫ്. പരിസ്ഥിതിയെയും ജീവജാലങ്ങളുടെയും ആസ്പദമാക്കി 2014ല്‍ കുറ്റിപ്പുറം പാലം എന്ന സിനിമയിലൂടെയാണ് സംവിധായകനായി തുടക്കം കുറിക്കുന്നത്. വിത്ത് ഹെര്‍, രണ്ടു പേര്‍ ചുംബിക്കുമ്പോള്‍, ഒരു രാത്രി ഒരു പകല്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

    ഒട്ടനവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുള്ള പ്രതാപ് തിയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കണമെന്ന ഉത്തരവിനോടുള്ള പ്രതിഷേധം പ്രമേയമാക്കി നിര്‍മ്മിച്ച 52 സെക്കന്‍ഡ് എന്ന ഷോര്‍ട്ട് ഫിലിം സമൂഹമാധ്യമങ്ങളില്‍  ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

    റഷ്യന്‍ തര്‍ക്കോവിസ്‌കി പുരസ്‌കാരവും മികച്ച ഛായാഗ്രാഹകനുള്ള പി.ജെ ആന്റണി പുരസ്‌ക്കാരവും നേടിയിട്ടുള്ള പ്രതാപ് ക്യാമറ ചലപ്പിച്ച, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ നാല്‍പ്പത്തിയഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X