പ്രതീഷ് വിജയന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് പ്രതീഷ് വിജയന്‍. 2018ല്‍ അപാര സുന്ദര നീലാകാശം എന്ന ചിത്രം സംവിധാനം ചെയ്തു. ഇന്ദ്രന്‍സാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അച്ഛന്‍ മകള്‍ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അരവിന്ദാക്ഷ കൈമള്‍ എന്ന റിട്ടേയര്‍ഡ് കൃഷി ഓഫീസറെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മകളുടെ പഠനത്തിനായി ഗ്രാമത്തില്‍നിന്നും നഗരത്തില്‍ വന്ന് താമസിച്ച അയാള്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഒരു നോവല്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അയാളുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ച് സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ശ്രീജ രവിയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരസ്യ ചിത്രരംഗത്തും ഇന്ത്യാവിഷന്‍ ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് പ്രതീഷ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X