Celebs»prem menon»Biography

    പ്രേം മേനോന്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രേം മേനോന്‍. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000കണ്ടി, കമ്മട്ടിപാടം, ഷെര്‍ലക് ടോംസ് എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച മലയാളചലച്ചിത്രമാണ് 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം പ്രകൃതിയുമായി ബന്ധപ്പെട്ട കഥയാണ് അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാജീവ് രവിയുടെ സംവിധാനത്തില്‍ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് കമ്മട്ടിപാടം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. ബിജുമേനോന്‍, ശ്രിന്ദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യ്ത ചിത്രമാണ് ഷെര്‍ലക് ടോംസ്. കുറ്റാന്വേഷകന്‍ ഷെര്‍ലക് ടോംസിനെ ഇഷ്ടപെടുന്ന ടോംസ് എന്ന വിളിപേരുള്ള തോമസ് എന്നയാളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X