Celebs»Premkumar»Biography

    പ്രേംകുമാര്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര നടനും ടെലിവിഷന്‍ അഭിനേതാവുമാണ് പ്രേം കുമാര്‍.തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഒന്നാം റാങ്കോടെ പാസായ പ്രേംകുമാര്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല.പിന്നീട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ലംബോ എന്ന ടെിലിഫിലിമില്‍ അഭിനയിച്ചു.ഈ പരിപാടിയിലൂടെ 1990ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് അദ്ധേഹത്തിന് ലഭിച്ചു.അരങ്ങ് എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്ത് എത്തിയ പ്രേംകുമാര്‍ പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൡ അഭിനയിച്ചു.ജോണിവാക്കര്‍,അനിയന്‍ ബാവ ചേട്ടന്‍ ബാവ,മന്ത്രിക്കൊച്ചമ്മ,ആദ്യത്തെ കണ്‍മണി,ഇക്കരയാണെന്റെ താമസം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും പ്രേംകുമാര്‍ തിളങ്ങി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X