X
ഹോം » താരങ്ങള്‍ » രഘുകുമാർ » ജീവചരിത്രം
രഘുകുമാർ
Music Director

രഘുകുമാർ ജീവചരിത്രം

പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് രഘുകുമാര്‍. 1979 ല്‍ പ്രദര്‍ശനത്തിനെത്തിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. എ ആര്‍ റഹ്മാന്റെ പിതാവ് ആര്‍ കെ ശേഖറിന്റെ കീഴിലാണ് പാട്ടുകാരനായി സിനിമയിലേക്ക് വരുന്നത്. തബല വിദ്വാന്‍ കൂടിയാണ് രഘുകുമാര്‍. ആറാംതമ്പുരാന്‍ എന്ന ചിത്രത്തില്‍ ഹരിമുരളീരവം എന്ന ഗാനരംഗത്ത് യേശുദാസിനൊപ്പം അനിതരസാധാരണമായ വേഗതയില്‍ തബല നോട്ടസ് പാടുന്ന രഘുകുമാറിന്റെ ശബ്ദം കേള്‍ക്കാം.

സിബി മലയില്‍ സംവിധാനം ചെയ്ത മായാമയൂരം എന്ന ചിത്രത്തില്‍ രഘുകുമാര്‍ ഈണമിട്ട കൈക്കുടന്ന നിറയെ നിറമധുരം തരാം എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. കെ ജെ യേശുദാസ്, എസ് ജാനകി എന്നിവരാണ് ആ ഗാനം ആലപിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തില്‍ രഘുകുമാര്‍ ഈണമിട്ട പൊന്‍വീണേ എന്നുള്ളില്‍, കളഭം ചാര്‍ത്തും കനക്കുന്നില്‍ എന്നീ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ശ്യാമ, ബോയിങ്ങ് ബോയിങ്ങ്, ആര്യന്‍, പൊന്‍തൂവല്‍, ഇത്ര മാത്രം, ചെപ്പ് തുടങ്ങിയ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+