പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് രഞ്ജിത്ത് ശങ്കര്‍. എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍നിന്നും ബിരുദം നേടി. ടെലിവിഷന്‍ പരമ്പരകള്‍ക്കുവേണ്ടിയാണ് ആദ്യകാലത്ത് തിരക്കഥ രചിച്ചത്. നിഴലുകള്‍, അമേരിക്കന്‍ ഡ്രീംസ് എന്നിവയാണ് തിരക്കഥ രചിച്ച പരമ്പരകള്‍. പാസഞ്ചര്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. സാമ്പത്തികമായും കലാപരമായും മികച്ച വിജയമാണ് ചിത്രം നേടിയത്.
2011ല്‍ പൃഥ്വിരാജിനെ നായകനാക്കി അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് മോളി ആന്റി റോക്‌സ്, പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു സുധി വാത്മീകം, വര്‍ഷം, കമല, പ്രേതം 2 ഞാന്‍ മേരിക്കുട്ടി തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
പുരസ്‌ക്കാരങ്ങള്‍
2003-മികച്ച തിരക്കഥാകൃത്ത്- അമേരിക്കന്‍ ഡ്രീംസ് (ടെലിവിഷന്‍ പരമ്പര)- കേരളസംസ്ഥാന പുരസ്‌ക്കാരം
ദുബായ് അമ്മ (AMMA)പുരസ്‌ക്കാരം
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രസംവിധായകന്‍- പാസഞ്ചര്‍
മികച്ച പുതുമുഖ സംവിധായകന്‍- പാസഞ്ചര്‍
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്‌ക്കാരം
മികച്ച തിരക്കഥ -പാസഞ്ചര്‍
കേരള ചലച്ചിത്ര ക്രിട്ടിക്‌സ് പുരസ്‌ക്കാരം
മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌ക്കാരം -പാസഞ്ചര്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ കൈരളി പുരസ്‌ക്കാരം
മികച്ച തിരക്കഥ -പാസഞ്ചര്‍
സുര്യ ടി.വി പുരസ്‌ക്കാരം
മികച്ച പുതുമുഖ സംവിധായകന്‍ -പാസഞ്ചര്‍