Celebs»Reenu Mathews»Biography

    റീനു മാത്യൂസ് ജീവചരിത്രം

    മലയാള ചലച്ചിത്രതാരവും മോഡലുമാണ് റീനു മാത്യൂസ്.  2013 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ മിസ്റ്റ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ആ വര്‍ഷം തന്നെ 5 സുന്ദരികള്‍ എന്ന ചിത്രത്തില്‍ കുള്ളന്റെ ഭാര്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ പ്രെയ്‌സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്‌ക്കര, ഇയ്യോബിന്റെ പുരസ്‌ക്കാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ്ങ്‌സ്റ്റണ്‍ 7000കണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ചലച്ചിത്ര നടി എന്നതിലുപരി എമിറേറ്റസ് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായും പ്രവര്‍ത്തിക്കുന്നുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X